Tuesday, March 25, 2025

കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പേരാവൂർ മുണ്ടക്കൽ ലില്ലിക്കുട്ടി (60) ആണ് മരിച്ചത്. ഭർത്താവ് ജോണാണ് ലില്ലിക്കുട്ടിയെ വെട്ടിയത്. ആക്രമണത്തിനിടെ ഇവരുടെ മകന്റെ ഭാര്യാ സഹോദരനും വെട്ടേറ്റു.ഇന്ന് വൈകീട്ടാണ് സംഭവം. കൂടുകൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ആക്രമണത്തിന്റെ പിന്നിലെ കാരണവും വ്യക്തമല്ല. സംഭവത്തിൽ പേരാവൂർ പൊലീസ് കേസെടുത്തു. കൂടുതൽ കാര്യങ്ങൾ സംബന്ധിച്ചു അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.

Latest News

അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമം, ഹാഷിഷും ലഹരി ഗുളികകളും ഉൾപ്പെടെ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരദേശ പൊലീസ് സേനയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്.  ഓപ്പറേഷനിൽ...

More News