16 വര്‍ഷത്തിന് ശേഷം ഇന്റര്‍പോളിന്റെ പിടിയില്‍; പാലായില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

0

കോട്ടയം: കോട്ടയം ജില്ലയിലെ പാലായില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി യഹ്യാഖാനെയാണ് യുഎഇയില്‍ നിന്ന് പിടികൂടിയത്. 2008 ലാണ് ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കേസില്‍ അറസ്റ്റിലായ യഹ്യ ഖാന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.

ഇയാളെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ യഹ്യാ ഖാന്‍ ഒളിവില്‍ പോയി. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ തിരച്ചില്‍ നടത്തി. കണ്ണൂര്‍, മലപ്പുറം എന്നീ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. ഇന്റര്‍പോള്‍ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് അറിയാന്‍ കഴിയുന്നത്.2008 ലാണ് മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്. വീടുകള്‍ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന യഹ്യാ ഖാന്‍ 2008 ജൂണ്‍ മാസം പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനായി എത്തുകയും വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here