പ്രിയാമണി വക; തൃക്കയില്‍ മഹാദേവനെ നടയിരുത്തി: മറ്റൂരുകാരുടെ സ്വന്തം യന്ത്ര ആന

0

കൊച്ചി: നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള ലക്ഷണമൊത്ത കൊമ്പന്‍. കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണി. മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് താരം മെഷീന്‍ ആനയെ സംഭാവന ചെയ്തത്.

അമ്പലമുറ്റത്ത് നടയിരുത്തിയ മെക്കാനിക്കല്‍ ആനയാണ് ഇനി ക്ഷേത്രചടങ്ങുകളുടെ ഭാഗമാവുക. യഥാര്‍ത്ഥ ആനയുടെ രീതിയില്‍ തന്നെയാണ് യന്ത്ര ആനയെ തയാറാക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ ഭാരവും യന്ത്ര ആനയ്ക്കുണ്ട്. ക്ഷേത്രത്തിലേക്ക് മെഷീന്‍ ആനയെ സംഭാവന ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് പ്രിയാമണി പ്രതികരിച്ചു. സുരക്ഷിതയും മൃഗ സൗഹൃദവുമായി വിശ്വാസികള്‍ക്ക് ആചാരങ്ങളുടെ ഭാഗമാകാമെന്നും താരം പറഞ്ഞു.വടക്കന്‍ പറവൂരിലെ ആനമേക്കര്‍ സ്റ്റുഡിയോ ആണ് നിര്‍മ്മാണം. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയെ നിര്‍മിച്ചത്. തൃശൂര്‍ ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലാണ് ആദ്യമായി മെഷീന്‍ ആനയെ എത്തിയത്. മികച്ച പ്രതികരണമാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇതോടെയാണ് മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് രണ്ടാമത്തെ ആനയെ എത്തിച്ചത്. കൂടുതല്‍ ക്ഷേത്രങ്ങളില്‍ യന്ത്ര ആനകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പെറ്റ.

LEAVE A REPLY

Please enter your comment!
Please enter your name here