ബംഗളൂരു: ബംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം കഫേയിലാണ് ഉച്ചയോടെ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. റസ്റ്ററന്റില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കഫേ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടോയെന്നത് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.