മുംബൈ: നൂറ് രൂപയുടെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനാറുകാരന് മദ്രസ അധ്യാപകന്റെയും സഹപാഠികളുടെയും ക്രൂരമര്‍ദനം. ഔറംഗബാദിലെ ജാമിയ ബുര്‍ഹാനുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
സമീപത്തെ കടയില്‍ നിന്ന് വിദ്യാര്‍ഥി വാച്ച് മോഷ്ടിച്ചതിന് പിന്നാലെയാണ് മദ്രസ അധ്യാപകന്‍ കൗമരക്കാരനെ ക്രൂരമായി മര്‍ദിച്ചത്. വിദ്യാര്‍ഥി വാച്ച് മോഷ്ടിക്കുന്നത് കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കടയുടമ പരാതി നല്‍കിയതോടെ മോഷണം പോയ സാധനങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് മദ്രസയിലെ അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു.സഹാപാഠികള്‍ കൗമാരക്കാരന്റെ മുഖത്ത് തുപ്പുകയും കൂട്ടമായി മര്‍ദിക്കുകയും ചെയ്തു. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാര്‍ കാണാനിടയായിട്ടും പൊലീസില്‍ പരാതി നല്‍കിയില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അധ്യാപകനെതിരെ കേസ് എടുത്തു. വിദ്യാര്‍ഥിയെ മര്‍ദിച്ച സഹപാഠികള്‍ക്ക് കൗണ്‍സില്‍ നല്‍കിയതായും പൊലിസ് പറഞ്ഞു.
നൂറ് രൂപയുടെ വാച്ച് മോഷ്ടിച്ചു; പതിനാറുകാരന്റെ മുഖത്ത് തുപ്പി; ക്രൂരമായി മര്‍ദിച്ച് മദ്രസ അധ്യാപകന്‍
