ആലുവയില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി

0

കൊച്ചി: ആലുവ നഗര മധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ സംഘം യുവാവിനെ ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും റെയില്‍വെ സ്‌റ്റേഷനും ഇടയിലാണ് സംഭവം.ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ആളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് നിന്ന് ഒരാളെ തട്ടിക്കൊണ്ടു പോയി ആലപ്പുഴയില്‍ ഉപേക്ഷിച്ചിരുന്നു.

Leave a Reply