ആരാധകർക്ക് സർപ്രൈസ് നൽകി കിങ് ഖാൻ ചിത്രം ഡങ്കി ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം ഇന്നലെ സ്ട്രീം ചെയ്ത തുടങ്ങിയത്. ഫീൽ ഗുഡ് ഗണത്തിൽ വരുന്ന ഷാരൂഖിന്റെ ഡങ്കി ബോക്സ് ഓഫീസിൽ മികച്ച കലക്ഷൻ നേടിയിരുന്നു. ചിത്രം ഒടിടിയിലേക്ക് എത്തുമ്പോഴും അതെ സ്വീകരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
ആഗോളതലത്തിൽ 400 കോടിയിലധികം രൂപ ചിത്രം നേടി. ഇന്ത്യയിൽ നിന്ന് മാത്രം 206 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. ഷാരൂഖിനെ കൂടാതെ വിക്കി കൗശൽ, തപ്സി പന്നു, ജ്യോതി സുഭാഷ് തുടങ്ങിയവരാണ് ഡങ്കിൽ പ്രധാന വേഷത്തിൽ എത്തുന്നത്. രാജ്‌കുമാർ ഹിറാമി സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത് അഭിജിത്ത് ജോഷിയും കനികയുമാണ്.