സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയിലെത്തി. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി.

ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. മാസാദ്യം ഗ്രാമിന് 5815 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഈ നിലയിലേക്ക് വില കൂപ്പുകുത്തിയത്. 12 ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.

Leave a Reply