അഗര്‍ത്തല: ത്രിപുരയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തെ ചൊല്ലി വിവാദം. സരസ്വതിയെ പരമ്പരാഗതമായ സാരി ധരിപ്പിച്ചില്ലെന്ന് ആരോപിച്ച് സരസ്വതി പൂജാ ആഘോഷങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. വസന്തപഞ്ചമി ദിനത്തോടനുബന്ധിച്ചാണ് ഗവര്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് കോളജില്‍ സരസ്വതിയുടെ പ്രതിമ സ്ഥാപിച്ചത്
എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ വിഗ്രഹം സാരികൊണ്ട് പുതപ്പിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിബാകര്‍ ആചാരി പ്രതികരിച്ചു. എബിബിപിക്ക് പിന്നാലെ ബജ്‌റംഗദള്‍ അനുകൂലികളും ഏറ്റെടുത്തു. സരസ്വതിയുടെ വിഗ്രഹ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
രാജ്യത്താകെ സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസമാണ് വസന്ത പഞ്ചമി. സര്‍ക്കാര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് കോളജില്‍ അശ്ലീലമായ രീതിയിലാണ് സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചതെന്ന വിവരം രാവിലെ അറിഞ്ഞതായി എബിവിപി ജോയിന്റ് സെക്രട്ടറി ദിബാകര്‍ ആചാരി പറഞ്ഞു. പരമ്പരാഗത സാരി ഉടുപ്പിക്കാതെ സരസ്വതി ദേവിയെ വികലമായി ചിത്രീകരിക്കുകയായിരുന്നു. ഏത് വിദ്യാഭ്യാസ സ്ഥാപനമാണെങ്കിലും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ദിബാകര്‍ ആചാരി പറഞ്ഞു.
കോളജ് അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രി മണിക് സാഹ കര്‍ശന നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. അതേസമയം, മതവികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയല്ല വിഗ്രഹം സ്ഥാപിച്ചതെന്ന് കോളജ് അധികൃതര്‍ പ്രതികരിച്ചു. വിഗ്രഹം മാറ്റിയ ശേഷം പ്ലാസ്്റ്റിക് ഷീറ്റുകൊണ്ട് മൂടുകയും ചെയ്തു.