ആരാധകര്‍ക്ക് ഇത് ബെസ്റ്റ് ടൈം ആണ്. സാധാരണ തങ്ങളുടെ പ്രിയതാരത്തിന്റെ ഒരു മറുപടിക്കായി എത്ര കഷ്ടപ്പെടണം. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ വിഡിയോയില്‍ കാര്യം നടക്കും. പഠിക്കാനും ഡയറ്റ് ചെയ്യാനുമെല്ലാം തങ്ങളുടെ ഇഷ്ട താരങ്ങളുടെ സപ്പോര്‍ട്ടു വേണം എന്ന് പറഞ്ഞുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം റീലുകളാണ് ഇപ്പോള്‍ കളം നിറയുന്നത്. നിരവധി സൂപ്പര്‍താരങ്ങളാണ് തങ്ങളുടെ ആരാധകരുടെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇപ്പോള്‍ വൈറലാവുന്നത് ബേസില്‍ ജോസഫ് ഒരു ആരാധകന് നല്‍കിയ മറുപടിയാണ്.
ആറ് വര്‍ഷം മുന്‍പ് കാനഡയില്‍ പോയ ഒരു യുവാവാണ് വ്യത്യസ്തമായ ആവശ്യവുമായി ബേസിലിനെ സമീപിച്ചത്. ബേസില്‍ കമന്റ് ചെയ്താല്‍ നാട്ടിലേക്ക് വരാം എന്നു പറഞ്ഞായിരുന്നു വിഡിയോ. മോട്ടി ലാൽ എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് കോട്ടയം സ്വദേശിയായ യുവാവിന്റേതായിരുന്നു വിഡിയോ.
‘ആറു വർഷമായി നാട്ടിലെത്തിയിട്ട്, ബേസിൽ ജോസഫ് കമന്റ് ചെയ്താൽ നാട്ടിൽ വരാം’ എന്നാണ് യുവാവ് അടിക്കുറിപ്പ് നൽകിയത്. വിഡിയോ വൈറലായതോടെ താരത്തിന്റെ ശ്രദ്ധയിലും പതിഞ്ഞു. ഇതോടെ താരം മറുപടിയുമായി എത്തുകയായിരുന്നു. ‘മകനേ മടങ്ങി വരൂ’ എന്നാണു വിഡിയോയ്ക്ക് കമന്റായി ബേസിൽ ജോസഫ് കുറിച്ചത്.
നേരത്തെ ഇങ്ങനെ ഒരു വിഡിയോയ്ക്ക് താഴെ കുഞ്ചാക്കോ ബോബനും മറുപടിയുമായി എത്തിയിരുന്നു. മൂന്ന് പെൺകുട്ടികളുടേതായിരുന്നു വിഡിയോ. ചാക്കോച്ചൻ കമന്റ് ചെയ്താൽ ഡയറ്റിങ് ആരംഭിക്കാം എന്നാണ് ഇവർ പറഞ്ഞത്. പിന്നാലെ താരം കമന്റുമായി എത്തുകയായിരുന്നു.രസികൻ കമന്റുകളാണ് ഇത്തരം വിഡിയോയ്ക്ക് താഴെ എത്തുന്നത്. ‘എന്നാലും നടൻമാരുടെ ഓരോ ഗതികേട് നോക്കണേ, ചിലരെ പാട്ട് പഠിപ്പിക്കണം, ചിലർക്കു തിന്നാൻ കൊടുക്കണം, ചിലരെ എക്സാമിന് പഠിപ്പിക്കണം, ഇതൊക്കെ കഴിഞ്ഞ് അഭിനയിക്കാൻ ഒക്കെ സമയം കാണോ എന്തോ’- എന്നാണ് കമന്റായി കുറിക്കുന്നത്.
Home entertainment ‘നാട്ടിലെത്തിയിട്ട് ആറ് വര്‍ഷം, ബേസിലിന്റെ വിളിക്കായി കാത്തിരിക്കുന്നു’; രസികന്‍ മറുപടിയുമായി താരം