തിയറ്ററുകള്‍ കീഴടക്കാന്‍ ‘മഞ്ഞുമ്മൽ ബോയ്സ്’; റിലീസ് തിയതി പ്രഖ്യാപിച്ചു

0

കാത്തിരിപ്പിനൊടുവില്‍ തിയറ്ററുകള്‍ കീഴടക്കാന്‍ മഞ്ഞുമല്‍ ബോയ്സ് എത്തുന്നു. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചത്.

ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ജാൻ എ മൻ’ന് ശേഷം ചിദംബരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. കൊടൈക്കനാലിലെ ഗുണാ കേവിൽ കുടുങ്ങുന്ന യുവാവിന്റേയും സുഹൃത്തുക്കളുടേയും അതിജീവനമാണ് ചിത്രത്തിൽ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായഗ്രഹണം.

Leave a Reply