ന്യൂഡല്‍ഹി: ഡല്‍ഹിയിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 11 ആയി. അലിപ്പൂര്‍ മാർക്കറ്റിൽ പ്രവര്‍ത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 22 അംഗ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
അപകടത്തില്‍ സമീപമുണ്ടായിരുന്ന വീടുകള്‍ക്കും കടകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന് മുന്നോടിയായി ഫാക്ടറിയില്‍ സ്‌ഫോടനം നടന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗിമിക്കുകയാണ്.