അന്തിക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ്‌വൺ വിദ്യാർഥി മുങ്ങി മരിച്ചു

0

തൃശൂർ: അന്തിക്കാട് വാക്കരയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. പഴുവിൽ കണ്ണമ്പുഴ ജോയിയുടെ മകൻ ആൽവിൻ (16) ആണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ആൽവിൻ. നീന്താൻ ഉപയോഗിച്ച ട്യൂബ് മറിഞ്ഞ് വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തി. വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here