ജീപ്പിന് പിന്നില്‍ തൂങ്ങിക്കിടന്ന് വിദ്യാര്‍ഥികളുടെ യാത്ര; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

0

കോഴിക്കോട്: അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ ജീപ്പിനു പിന്നില്‍ തൂങ്ങിനിന്നു യാത്ര ചെയ്ത സംഭവത്തില്‍ ജീപ്പ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിങ് ലൈസന്‍സാണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

കോഴിക്കോട് എടച്ചേരിയിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജീപ്പിനു പിന്നില്‍ തൂങ്ങിനിന്ന് അപകടകരമായി യാത്ര ചെയ്തത്. ഈ മാസം 19നാണ് സംഭവം നടന്നത്.ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here