വേട്ടക്കാരനെ കുത്തി കിണറ്റിലിട്ട് കാട്ടുപന്നി, പിന്നാലെ ചാടിയും ആക്രമണം, വെടിവെച്ചു കൊന്നു

0

മലപ്പുറം: വേട്ടക്കാരനെ കുത്തി കിണറ്റിലിട്ട് കാട്ടുപന്നിയുടെ പരാക്രമം. വനംവകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാൻ നടത്തിയ ദൗത്യത്തിനിടെയാണ് വേട്ടക്കാരന് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കാട്ടുപന്നിയുടെ ആക്രമണത്തിൽ വേട്ടക്കാരൻ കിണറ്റിൽ വീണതിന് പിന്നാലെ പന്നിയും ചാടി. കിണറ്റിൽ അകപ്പെട്ട വേട്ടക്കാരനെ വീണ്ടും ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.മലപ്പുറം കാളികാവ് മാളയേക്കലിലാണ് സംഭവം. ഷാർപ്പ് ഷൂട്ടർ അയ്യപ്പനെയാണ് കാട്ടുപന്നി കുത്തി കിണറ്റിലിട്ടത്. വെടിവച്ചു വീഴ്ത്താനായി ഉന്നംപിടിച്ചു നിന്ന അയ്യപ്പനെ കാട്ടുപന്നി കുത്തികിണറ്റിലിടുകയായിരുന്നു. പിന്നാലെ പന്നിയും കിണറ്റിൽ വീണു.

കിണറ്റിൽ വച്ചും ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന വേട്ടക്കാരൻ കാട്ടുപന്നിയെ വെടിവച്ച് കൊന്നത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നതിനാൽ അയ്യപ്പന് വീഴ്ചയിൽ പരുക്കേറ്റില്ല. പന്നിയെ വെടിവച്ചു കൊന്ന ശേഷം അയ്യപ്പനെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here