ചൊവ്വാഴ്ച കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ

0

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും 2 ദിവസത്തേക്ക് കേരളത്തിലെത്തും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോ നടത്തും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം മടങ്ങും. ബിജെപിയുടെ കേരളത്തിലെ ലോക്സഭാ സ്ഥാനാർഥി പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും എന്നാണ് സൂചന. തിരുവനന്തപുരം ലോക്സഭാ മണ്ഢലത്തിൽ കേരളത്തിന്‌ പുറത്ത് നിന്നുള്ള സ്ഥാനാർഥി വരാനാണ് സാധ്യത.

 

 

LEAVE A REPLY

Please enter your comment!
Please enter your name here