രാമക്ഷേത്ര പ്രതിഷ്ഠ: അമേരിക്കയില്‍ ഹിന്ദുക്കളുടെ വാഹന റാലി

0

 

അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠയോടനുബന്ധിച്ച്

അമേരിക്കയിലെ ഹൂസ്റ്റണില്‍ ഹിന്ദുസമൂഹം കാര്‍ റാലി സംഘടിപ്പിച്ചു. നിരവധി പേരാണ് റാലിയില്‍ പങ്കെടുത്തത്.

 

216 വാഹനങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. കാറില്‍ രാമക്ഷേത്രത്തിന്റെയും ഇന്ത്യന്‍, അമേരിക്കന്‍ പതാകകളിലെ ചിഹ്നങ്ങളും പതിപ്പിച്ച ചിത്രമുള്ള കാവി പതാകയും സ്ഥാപിച്ചിരുന്നു. ഏകദേശം അഞ്ച് കിലോമീറ്റര്‍ നീളമുള്ള വാഹനവ്യൂഹമായിരുന്നു റാലിയില്‍ കാണാന്‍ കഴിഞ്ഞതെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എട്ട് ബൈക്കുകളിലായി എത്തിയ പൊലീസുകാരുടെ സ്‌ക്വാഡാണ് റാലി നിയന്ത്രിച്ചത്.

 

ഹൂസ്റ്റണിലെ മീനാക്ഷി ക്ഷേത്രത്തില്‍ നിന്നാണ് റാലി ആരംഭിച്ചത്. റാലി ശരദ് അംബ ക്ഷേത്രത്തില്‍ സമാപിച്ചു. റാലിക്കിടെ, എല്ലാ വാഹനങ്ങളും വഴിയിലെ 11 ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. റാലി പങ്കെടുത്തവര്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനൊപ്പം രാമ കീര്‍ത്തനങ്ങളും ആലപിച്ചു. ക്ഷേത്രങ്ങളില്‍ എത്തിയ റാലിയെ അവിടെയുള്ള ഹൈന്ദവ വിശ്വാസികള്‍ സ്വീകരിച്ചു. ആറ് മണിക്കൂറോളം സമയമെടുത്താണ് റാലി പൂര്‍ത്തിയായത്. ഏകദേശം 160 കിലോമീറ്റര്‍ ദൂരം റാലി സഞ്ചരിക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here