കൗമാര കലാകിരീടം കണ്ണൂരിന്

0

അഞ്ചു രാപ്പകലുകള്‍ കലയുടെ വിസ്മയം തീര്‍ത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 952 പോയിന്റു നേടിയാണ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന്റെ 5-ാം കിരീടനേട്ടമാണിത്. കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി.

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here