കോട്ടയം: പാമ്പാടി പങ്ങട മുത്തേടത്ത് സുരേഷിന്റെ വീട്ടിലെ പശുവിന്റെ ദേഹത്താണ് ആസിഡ് ഒഴിച്ച് ക്രൂരത. അയൽവാസിയായ കുരോപ്പട തട്ടാംപറമ്ബില്‍ വീട്ടില്‍ ബിനോയ് (45) ആണ് അയല്‍വാസിയുടെ പശുവിന്‍റ ദേഹത്ത് ആസിഡ് ഒഴിച്ചത്. പശുവിന്‍റെ കണ്ണിലും ശരീരത്തുമാണ് ആസിഡ് ഒഴിച്ചത്. ഇയാൾക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പാമ്പാടി പോലീസ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ 8.30 നാണ് സംഭവം. അയല്‍വാസിയായ വീട്ടമ്മ വളര്‍ത്തുന്ന പശുവിന്‍റെ ദേഹത്ത് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. ഇയാളുടെ പശുവിന്‍റെ പാല്‍ അയല്‍വാസി കറന്നെടുക്കുന്നുണ്ടെന്ന തെറ്റിദ്ധാരണയിലായിരുന്നു ക്രൂരത.