കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയ്ക്ക് പുതിയ നാല് സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ; ടെസ്റ്റ് ഡ്രൈവ് നടത്തി മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു

0

തിരുവനന്തപുരം: പത്തനാപുരം കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ നാല് സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഉദ്ഘാടനം സ്ഥലം എംഎൽഎ കൂടിയായ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ നിർവഹിച്ചു. പുതിയ ബസ് ടെസ്റ്റ് ഡ്രൈവ് നടത്തി ഫീച്ചേഴ്‌സിനെ കുറിച്ച്‌ വിവരിച്ച ശേഷമായിരുന്നു മന്ത്രി ഉദ്ഘാടനം ചെയ്തത്. പത്തനാപുരം സ്റ്റാൻഡിൽനിന്ന് കല്ലുകടവ് വരെയാണ് മന്ത്രി ബസ് ഓടിച്ചത്.

ഏറെ കാലത്തെ ആവശ്യത്തിന് ഒടുവിലാണ് പത്തനാപുരത്തിന് സ്വഫ്റ്റ് ബസ് ലഭിച്ചത്. താന്‍ മന്ത്രിയാകേണ്ടി വന്നു എന്നൊരു കാലതാമസമേ ഉണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗണേഷ് കുമാർ പരിപാടിയില്‍ സംസാരിച്ചുത്തുടങ്ങിയത്. ഇന്ന് ഇവിടുന്ന് ആരംഭിക്കുന്ന ബസുകളെല്ലാം പൂര്‍ണമായും ലാഭത്തില്‍ ഓടുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply