ഹിജാബ് ശരിയായ രീതിയില്‍ ധരിക്കുന്നില്ല; സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാന്‍

0

 

ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ച്അഫ്ഗാനിസ്ഥാനില്‍ പലയിടങ്ങളില്‍ നിന്നായി സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാന്‍. അഫ്ഗാന്‍ സ്ത്രീകള്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ വസ്ത്രധാരണ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആരോപണം. താലിബാന്‍ എത്ര സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നോ ഇവര്‍ക്കെതിരെ എന്ത്

നടപടിയാണ് സ്വീകരിച്ചതെന്നോ വ്യക്തമല്ല.

 

2022-മേയിലായിരുന്നു സ്ത്രീകള്‍ കണ്ണ് മാത്രം കാണുന്ന തരത്തില്‍ ബുര്‍ഖ ധരിക്കണമെന്ന് അറിയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, മുഴുവന്‍ സ്ത്രീകളും താലിബാന്റെ മനുഷ്യത്വരഹിതമായ ഉത്തരവ് അനുസരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ മോശപ്പെട്ട രീതിയില്‍ ഹിജാബ്

ധരിക്കുന്നെന്ന് ആരോപിച്ച് അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.

 

താലിബാന്‍ അധികാരമേറ്റത് മുതല്‍ ഇസ്ലാമിക മൂല്യങ്ങളും ആചാരങ്ങളും ലംഘിക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ചില സ്ത്രീകള്‍ മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും താലിബാന്‍ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ ഇനിയും ഇസ്ലാമിക ആചാരങ്ങള്‍ ലംഘിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്താനുമാണ് തീരുമാനമെന്നും താലിബാന്‍ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here