മകരവിളക്ക് ദർശനത്തിന് 10 വ്യൂ പോയിന്‍റുകൾ; മടക്കയാത്രയ്ക്ക് 800 കെഎസ്ആർടിസി ബസുകൾ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

0

ശബരിമല: ഈ വർഷത്തെ മകരവിളക്ക് മഹോത്സവം നാളെ നടക്കും. മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ അഴസാന ഘട്ടത്തിലാണ്. ദര്‍ശനത്തിനായി 10 വ്യൂ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, ബിഎസ്‌എന്‍എല്‍ ഓഫീസിന് വടക്കുഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകള്‍ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുന്‍വശം, ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകള്‍.

വ്യൂപോയിന്‍റുകളിൽ തീർഥാടകർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മകരവിളക്ക് ദർശനത്തിനുള്ള സംവിധാനം ഒരുക്കിയത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സൗജന്യ ഭക്ഷണവിതരണവും നടത്തും. പതിവായി നടത്തുന്ന അന്നദാനത്തിനുപുറമേയാണിത്. ചുക്കുവെള്ള വിതരണത്തിന് 66 പോയിന്റുകള്‍ സജ്ജമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here