ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി

0

 

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് കിക്കോഫ് 11 ദിവസം മാത്രം ബാക്കി നില്‍ക്കെ ഔദ്യോഗിക ഗാനം പുറത്തിറക്കി. പുതുവര്‍ഷ സമ്മാനമായാണ് ഒഫീഷ്യല്‍ ഗാനമെത്തിയത്. ചടുലതാളത്തിലുള്ള പാട്ടിന്റെ പ്രത്യേകത മലയാളി ടച്ചാണ്. ഹമ്മിങ് മുതല്‍ ദൃശ്യങ്ങളില്‍ വരെ മലയാളി ഛായയുണ്ട്. മലയാളിയുടെ ഗൃഹാതുര ഓര്‍മകളുമായി പി.കെ കൃഷ്ണന്‍ നായര്‍ കലണ്ടറും കാണാം.

 

ലക്ഷ്യമെന്നര്‍ത്ഥം വരുന്ന ഹദഫ് എന്നാണ് ഗാനത്തിന്റെ പേര്.

കതാറ സ്റ്റുഡിയോ നിര്‍മിച്ച ഗാനത്തിന്റെ രചന ഹിബ ഹമാദയും സംവിധാനം അഹ്മദ് അല്‍ബാകിറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കുവൈറ്റ് ഗായകന്‍ ഹുമൂദ് അല്‍ ഹുള്‌റും ഖത്തരി ഗായകന്‍ ഫഹദ് അല്‍ ഹജ്ജാജിയുമാണ് ഗായകര്‍.

Leave a Reply