സ്റ്റാലിന്റെ സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനമുള്ള 6 കാറുകള്‍ കൂടി

0

 

 

തമിഴ്‌നാട് മുഖ്യമന്ത്രി എം.െക.സ്റ്റാലിന്റെ സുരക്ഷാ സംഘത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള 6 കറുത്ത ഇന്നോവ കാറുകള്‍ കൂടി ഉള്‍പ്പെടുത്തി. എല്ലാ കാറുകളിലും അത്യാധുനിക ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നഗരപരിധിയില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ സാവധാനത്തിലാണു സഞ്ചരിക്കുന്നതെന്നതിനാല്‍ ആളുകള്‍ വാഹനവ്യൂഹത്തിലേക്കു കടന്നുകയറാനുള്ള സാധ്യത കണക്കിലെടുത്താണു പുതിയ സംവിധാനങ്ങള്‍.

 

കാറുകളിലെല്ലാം മൊബൈല്‍ സിഗ്നല്‍ ജാമറുകളുമുണ്ട്. ജാമറുകള്‍ ഓണാക്കിയാല്‍, സമീപത്തുള്ള വയര്‍ലെസ് സിഗ്നലുകള്‍ തടസ്സപ്പെടും.

ആറ് കാറുകളും ചെറുതായി പരിഷ്‌കരിച്ചു പുറത്തു കോണിപ്പടികളും അവയ്ക്കു മുകളില്‍ റൂഫ് റെയിലുകളും ഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷാ സേനാംഗങ്ങള്‍ക്കു കാറിന്റെ വശങ്ങളില്‍ തൂങ്ങി സഞ്ചരിക്കാനാണിത്.

Leave a Reply