കുതിച്ചുയർന്ന് അയോധ്യയിലേക്കുള്ള വിമാന നിരക്ക്

0

അയോധ്യയിലേക്കുള്ള വിമാനനിരക്ക് കുതിച്ചുയർന്നു. ജനുവരി 22-ന് രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെയാണ് വിമാന നിരക്കുകൾ ഉയർന്നത്. അയോധ്യയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ ഇപ്പോൾ അന്താരാഷ്ട്ര നിരക്കുകളേക്കാൾ കൂടുതലാണ്.

രാമക്ഷേത്ര നിർമ്മാണത്തോടെ അയോധ്യ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായും വിനോദസഞ്ചാര കേന്ദ്രമായും മാറുകയാണ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിനോദസഞ്ചാരികൾ നഗരത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അയോധ്യധാമിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മുംബൈയിൽ നിന്നും ജനുവരി 19 ന് യാത്ര ചെയ്യാൻ ഇൻഡിഗോ ഈടാക്കുന്ന തുക 20,700 രൂപയാണ്. അതുപോലെ, ജനുവരി 20-ലെ വിമാനത്തിന്റെ നിരക്കും ഏകദേശം 20,000 രൂപയോളമാണെന്നാണ് റിപ്പോർട്ട്.

പല അന്താരാഷ്ട്ര റൂട്ടുകളിലെയും നിരക്കിനേക്കാൾ കൂടുതലാണിത്. ഉദാഹരണത്തിന്, എയർ ഇന്ത്യ, ജനുവരി 19 ന് മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് ചാർജ് ഈടാക്കുന്നത് 10,987 രൂപയാണ്. അതുപോലെ, ജനുവരി 19 ന് മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള നേരിട്ടുള്ള വിമാനത്തിന്റെ നിരക്ക് 13,800 രൂപയാണ്.

മാത്രമല്ല, അയോധ്യയിൽ ഹോട്ടൽ റൂമുകളുടെ നിറയ്ക്കും കുത്തനെ ഉയർന്നിട്ടുണ്ട്. നാല് മടങ് അധികമാണ് പല ഹോട്ടലുകളും ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്. 1,500-ൽ താഴെ ഹോട്ടൽ മുറികളാണ് അയോധ്യയിലുള്ളത്. നഗരത്തിൽ ബ്രാൻഡഡ് ഫൈവ് സ്റ്റാർ പ്രോപ്പർട്ടികളൊന്നുമില്ല, എന്നാൽ മിക്ക പ്രീമിയം ഹോട്ടൽ റൂമുകളെല്ലാം ജനുവരി 22 ലേക്ക് ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here