പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രമീള ശശീധരന്‍ മത്സരിക്കും. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെതാണ് തീരുമാനം.
മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണായിരുന്ന പ്രമീള ശശീധരനെ അധ്യക്ഷയാക്കി അംഗങ്ങള്‍ക്കിടയിലെ വിഭാഗീയത ഇല്ലാതാക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ ചൊല്ലി അധ്യക്ഷയായിരുന്ന പ്രിയ അജയന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മിനി ബാബുവും, സിപിഐഎമ്മിനായി ഉഷാ രാമചന്ദ്രനും മത്സരിക്കും. തുടര്‍ച്ചയായി ബിജെപി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്.