ഇനി വെബ് വേര്‍ഷനിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

0

 

വെബ് വേര്‍ഷനിലും സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഡെസ്‌ക് ടോപ്പില്‍ വാട്സ്ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍.

 

സ്‌ക്രീനിന്റെ ഇടത് വശത്ത് മുകളിലായി കമ്മ്യൂണിറ്റിക്കും ചാനലിനും ഇടയിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോട്ടോ, വീഡിയോ എന്നിവ അപ്‌ഡേറ്റായി ഷെയര്‍ ചെയ്ത് കഴിഞ്ഞാല്‍ പ്രൊഫൈല്‍ ചിത്രത്തിന് ചുറ്റും പച്ച വളയം പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍ ടാപ്പ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുകള്‍ കാണാന്‍ സാധിക്കും.

 

സ്റ്റാറ്റസ് പ്ലസ് ഐക്കണില്‍ ക്ലിക്ക് ചെയ്തും, പ്രൊഫൈല്‍ ചിത്രത്തിന് സമീപമുള്ള പ്ലസ് ഐക്കണില്‍ തന്നെ ടാപ്പ് ചെയ്തും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here