ജീവകാരുണ്യ ഉൽപന്നങ്ങളുമായി യുഎഇ കപ്പൽ ഗാസയിലേക്ക്

0

 

ഗാസയ്ക്ക് വീണ്ടും ആശ്വാസമായി യുഎഇ. ഭക്ഷ്യധാന്യം ഉൾപ്പെടെ നിരവധി ജീവകാരുണ്യ ഉൽപന്നങ്ങളുമായി യു.എ.ഇ കപ്പൽ ഗാസയിലേക്ക് പുറപ്പെട്ടു. യുദ്ധത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഗാസ ദുരിതത്താൽ വലയുകയാണ്. അവർക്ക് കൂടുതൽ ആശ്വാസം പകരുന്നതിൻറെ ഭാഗമായാണിത്. 4,016 ടൺ ഉൽപന്നങ്ങളാണ്​ കപ്പലിലുള്ളത്.

 

ഗാലൻറ്​ നൈറ്റ്​ മൂന്ന്’ എന്ന പേരിൽ ഗാസയ്ക്ക് സാന്ത്വനം പകരാൻ നിരവധി ജീവകാരുണ്യ പദധതികൾക്ക് ​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ നേരത്തെ ഉത്തരവിട്ടിരുന്നു. കുടിവെള്ള വിതരണം ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി നടപ്പാക്കി വരുന്നു. ഇതുവരെ എണ്ണായിരത്തോളം ടൺ ഉൽപന്നങ്ങളാണ് യുഎഇ ഗാസയിലേക്ക് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here