ഗവര്‍ണര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും ; എയര്‍പോര്‍ട്ട് മുതല്‍ രാജ്ഭവന്‍ വരെ പലയിടത്തും കനത്ത സുരക്ഷ ഒരുക്കി പോലീസ്

0

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രാത്രി തലസ്ഥാനത്ത് തിരിച്ചെത്തും. ഗവര്‍ണര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. രാജ് ഭവന് മുന്നിലടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്. എയര്‍പോര്‍ട്ട് മുതല്‍ രാജ്ഭവന്‍ വരെ പലയിടത്തും ബാരിക്കേഡ് ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്തും എസ്എഫ്‌ഐ കറുത്ത ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. സംസ്‌കൃത സര്‍വകലാശാലയ്ക്ക് മുന്‍പിലാണ് കറുത്ത ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാറില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധര്‍മ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ഗവര്‍ണര്‍ പോരില്‍ നാടകീയ രംഗങ്ങള്‍ക്കാണ് കാലിക്കറ്റ് സര്‍വകലാശാല വേദിയായത്. എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച് ഗവര്‍ണന്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീക്കം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here