ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ; ആനക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റാന്‍ ശ്രമിച്ച് സഞ്ചാരികള്‍

0

ഇടുക്കി : ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ എന്ന കാട്ടാന. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. ആനയെ പ്രകോപിപ്പിക്കാന്‍ സഞ്ചാരികള്‍ ശ്രമിച്ചു. ആനക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റാന്‍ സഞ്ചാരികള്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.

 

ജനവാസ മേഖലയായ ഇവിടെ മുന്‍പും പടയപ്പ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ നടന്ന ഒരു ആഘോഷിച്ചടങ്ങിനായി സ്വാഗത കവാടത്തിന് സമീപം കുലവാഴകള്‍ കെട്ടിവെച്ചിരുന്നു. ഇത് ഭക്ഷിക്കുവാന്‍ ആയാണ് ആന ഈ പ്രദേശത്തേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here