നവകേരള സദസിന് ഒരു അജണ്ടയുണ്ട് അത് കുഴൽനാടൻ ഉണ്ടാക്കാൻ നോക്കണ്ട, ഇത്തരം അപസർപ്പക കഥകൾ ഈ യാത്രയെ ബാധിക്കില്ല; മന്ത്രി കെ രാജൻ

0

നവകേരള സദസിന് ഒരു അജണ്ടയുണ്ട് അത് കുഴൽനാടൻ ഉണ്ടാക്കാൻ നോക്കണ്ടെന്ന് മന്ത്രി കെ രാജൻ കൈരളി ന്യൂസിനോട് പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ അജണ്ടയോടെയാണ് മുന്നോട്ട് പോകുന്നത്. ഈ യാത്ര തുടങ്ങിയത് മുതൽ പുറത്തുവരുന്ന നിരവധി അപസർപ്പക കഥകൾ ഉണ്ട്. അതൊന്നും ഈ യാത്രയെ ബാധിക്കില്ല മന്ത്രി പറഞ്ഞു. കാരണം നമ്മൾ ശരിയുടെ പക്ഷത്താണ്. മാത്യു കുഴൽനാടൻ എന്തെങ്കിലും വിളിച്ചു പറയുന്നതിന് പിറകെ പോകാനുള്ള നേരം നവകേരള സദസിനില്ല മന്ത്രി വ്യക്തമാക്കി.

തോട്ടപ്പള്ളി ഷട്ടർ വന്നതിന്റെ ഗുണം കൂടുതകൾ പ്രകടമാകുന്നത് ഹരിപ്പാടിനേക്കാൾ കുട്ടനാട്ടിലാണ്. 2018 ലേത് പോലെയല്ലെങ്കിലും 2021 ലെ പ്രളയത്തിൽ കോട്ടയം ഇടുക്കി ജില്ലകളെ സംബന്ധിച്ച് വലിയ ദുരന്തമാണ് നേരിടേണ്ടി വന്നത്. അന്ന് കക്കി ദിവസങ്ങളോളം തുറന്നിടേണ്ടി വന്നു. ഇങ്ങനെ സംഭവിച്ചാൽ ജലം കേന്ദ്രീകരിക്കണ്ടി വരിക വരിക പൂന്തേൻ അരുവി, തിരുവല്ല നേരെ കുട്ടനാടാണ്. അന്ന് ഒരു തർക്കവും ഉണ്ടായില്ല. ഒരു ദുരന്തം ഇല്ലാതെയാക്കാൻ ഈ പദ്ധതി സഹായിച്ചു’, മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here