പ്രമുഖ നേതാക്കൾ പിന്മാറി; നാളത്തെ ‘ഇന്ത്യ’ യോഗം മാറ്റിവച്ചു

0

 

പ്രതിപക്ഷസംഖ്യമായ ഇന്ത്യ മുന്നണിയിൽ നാളെ ഡൽഹിയിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു. പ്രതിപക്ഷ നിരയിലെ ഉന്നത നേതാക്കൾ വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്.

മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചതിനാൽ എം.കെ സ്റ്റാലിന് യോഗത്തിൽ പങ്കെടുക്കാനാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം നിതീഷ് കുമാർ പങ്കെടുക്കില്ലെന്നും മമത ബാനർജിയും അഖിലേഷ് യാദവും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് യോഗം മാറ്റിവച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം യോഗം ചേരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയ്ക്കുപിന്നാലെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലിഗാർജുൻ ഗാർഗെയാണ് യോഗം ചേരുമെന്ന് അറിയിച്ചത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here