സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

0

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. ആഴ്ചയിൽ അഞ്ച് ദിവസം എങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം. നവകേരള സദസ്സ് അശ്ലീല നാടകമാണ്. രാഷ്ട്രീയ എതിരാളികൾക്ക് തലക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയൻ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയൻ ആണ് ഡോക്ടറെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതിൽ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here