കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രമതിലുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കി

0

അമേരിക്കിയിലെ കാലിഫോര്‍ണിയിലെ ഹിന്ദുക്ഷേത്രം ഖലിസ്ഥാന അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കി. നെവാര്‍ക്ക് നഗരത്തിലാണ് സംഭവം.

ക്ഷേത്രമതിലുകളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും ഖാലിസ്ഥാന്‍ അനുകൂല കുറിപ്പുകളും എഴുതിയിട്ടുണ്ട്. നേവാര്‍ക്ക് സിറ്റിയില്‍ സ്ഥിതിചെയ്യുന്ന സ്വാമിനാരായണ്‍ മന്ദിര്‍ വാസന സന്‍സ്തയുടെ ചുവരുകളില്‍ എഴുതിയിരിക്കുന്ന മുദ്രാവാക്യങ്ങളുടെ ദൃശ്യങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.

 

ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുമാണ് ക്ഷേത്രമതിലുകളില്‍ അക്രമികള്‍ എഴുതിവച്ചിരിക്കുന്നത്. സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്നും ന്യൂവാര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് സിവില്‍ റൈറ്റ്സ് ഡിവിഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫൗണ്ടേഷന്‍ അറിയിച്ചു. ഖലിസ്ഥാന്‍ അനുകൂലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

 

യുഎസില്‍ ഒരു ഹിന്ദു ക്ഷേത്രം വികൃതമാക്കുന്നത് ഇതാദ്യമായിരുന്നില്ല. അമേരിക്കയിലും കാനഡയിലും ഇത്തരം സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.

കാനഡയിലെ സറേ നഗരത്തിലെ ഒരു ക്ഷേത്രം അര്‍ദ്ധരാത്രിയില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് വികൃതമാക്കിയിരുന്നു. ഖലിസ്ഥാന്‍ വിഘടനവാദി

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണം ഉയര്‍ത്തിക്കാട്ടി ക്ഷേത്രത്തിന്റെ പ്രധാന വാതിലിലാണ് പൊതുയോഗവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ പതിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here