ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ യുഎന്‍ രക്ഷാ കൗണ്‍സില്‍ പ്രമേയം

0

മൂന്ന് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഗാസ മുനമ്പിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎന്‍ രക്ഷാകൗണ്‍സില്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുനമ്പിലേക്ക് അടിയന്തരമായി തടസമില്ലാതെ മാനുഷിക പ്രവേശനം ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ചത്. അതേസമയം ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതില്‍ സമിതി പരാജയപ്പെട്ടു.

 

യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് (യുഎഇ) ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. ഗാസ മുനമ്പില്‍ ഉടനീളം വെടിനിര്‍ത്തലും ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ മാനുഷിക ഇടനാഴികളും തയാറാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രമേയം പറഞ്ഞു. പ്രമേയത്തെ 13 അംഗങ്ങള്‍ അനൂകൂലിച്ചതോടെയാണ് പാസായത്.

 

ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള മാസങ്ങള്‍ നീണ്ട അന്താരാഷ്ട്ര ആഹ്വനങ്ങള്‍ക്കിടയിലാണ് യുഎന്‍ രക്ഷാ കൗണ്‍സിലെ വോട്ടെടുപ്പ്. പ്രാദേശത്തെ മാനുഷിക സാഹചര്യങ്ങള്‍ മോശം നിലയിലാണെന്ന് അന്താരാഷ്ട്ര ഏജന്‍സികളും മാനുഷിക സംഘടനകളും നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here