ഡിബിടി-സ്‌കില്‍ സ്റ്റുഡന്റ്/ ടെക്‌നിഷ്യന്‍ ട്രെയിനിങ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

0

ബയോടെക്‌നോളജി വകുപ്പിന്റെ സ്‌കില്‍ വിജ്ഞാന്‍ പ്രോഗ്രാമിനു കീഴില്‍ കേരളത്തിലെ അക്കാദമിക്/ ഗവേഷണ സ്ഥാപനങ്ങളില്‍ മൂന്ന് മാസത്തെ സ്‌റ്റൈപ്പന്‍ഡറി പരിശീലനത്തിനായി ബയോളജി വിഷയങ്ങളില്‍ പ്ലസ് 2/ ഗ്രാജ്വേറ്റ്, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഭാരത സര്‍ക്കാരിനു കീഴിലുള്ള ലൈഫ് സയന്‍സ് സെക്ടര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍, അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഫുഡ് ഇന്‍ഡസ്ട്രി കപ്പാസിറ്റി ആന്‍ഡ് സ്‌കില്‍ ഇനിഷ്യേറ്റീവ്, ഹെല്‍ത്ത് കെയര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ എന്നീ നാല് പ്രമുഖ നൈപുണ്യ കൗണ്‍സിലുകളുമായി സഹകരിച്ചാണ് പ്രോഗ്രാമുകള്‍ വികസിപ്പിച്ചിരിക്കുന്നത്.

ഈ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി വ്യവസായആവശ്യങ്ങള്‍ക്കനുസൃതമായി സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകള്‍ സ്ഥാപിച്ച യോഗ്യതാ പാക്കേജുകളുമായി യോജിക്കുന്നു. skillvigyan.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 31. ഇമെയില്‍: [email protected]
അപേക്ഷകൾ തയ്യാറാക്കുന്നതിന്
ഇ സേവ ബസാർ, പുല്ലുവഴി, വാട്സാപ്പ്: 8891529555

LEAVE A REPLY

Please enter your comment!
Please enter your name here