മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി സന്ദീപ് വാചസ്പതി

0

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഗവര്‍ണരെ തടഞ്ഞ എസ്.എഫ്.ഐക്ക് ഷേയ്ക്ക് ഹാന്‍ഡ് നല്‍കണമെന്ന പരാമര്‍ശം കലാപഹ്വാനമാണെന്ന് ആരോപിച്ചാണ് പരാതി.

 

‘ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണെന്ന് സന്ദീപ് വാചസ്പതി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തത്.

 

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായില്‍ നിന്ന് വീഴാന്‍ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്‌ഐ നേതാവിന്റെ സ്വരത്തില്‍ ഒരു മന്ത്രി സംസാരിക്കാന്‍ പാടില്ല. മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവര്‍ണറെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയതിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുകയും സമീപിക്കുമെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാചസ്പതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here