വാകേരി കൂടല്ലൂരിൽ യുവാവിനെ കൊന്ന കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു

0

വാകേരി കൂടല്ലൂരിൽ യുവാവിനെ കൊന്നു തിന്ന കടുവയെ പിടിക്കാനുള്ള വനംവകുപ്പിൻ്റെ ശ്രമം തുടരുന്നു. പ്രദേശത്തെ കാപ്പിത്തോട്ടത്തിൽ കൂടുവെച്ചിട്ടുണ്ട്‌. 22 ക്യാമറകൾ പലയിടത്തായി സ്ഥാപിച്ചിട്ടുമുണ്ട്‌. ഡ്രോൺ ഉപയോഗിച്ചുള്ള നീരീക്ഷണവും വനംവകുപ്പ് നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള ആർആർടി തെരച്ചിൽ ഇന്നും തുടരും. നേർത്തേൺ സിസിഎഫ് നേരിട്ടെത്തിയാണ് ദൗത്യം ഏകോപിപ്പിക്കുന്നത്. സൌത്ത് വയനാട് ഡിഎഫ്ഒയും ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒയും വാകേരിയിൽ ക്യാമ്പ് ചെയ്യുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here