നവകേരള സദസ്സിൽ 
പങ്കെടുത്ത് ബിജെപി നേതാക്കളും

0

 

 

നവകേരളസദസ്സിന്റെ ഭാഗമായി അങ്കമാലിയിലെ മുഖ്യമന്ത്രിയുടെ പ്രഭാതയോഗത്തിൽ ബിജെപി നേതാക്കൾ പങ്കെടുത്തു. ബിജെപി മുൻ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷമോർച്ച ദേശീയ എക്സിക്യൂട്ടീവ്‌ അംഗവുമായിരുന്ന എ കെ നസീർ ആണ് പങ്കെടുത്തത്.

 

ഇദ്ദേഹം അങ്കമാലി നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ പാർടി നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു നസീർ. ആലുവ പറമ്പയം സ്വദേശിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ പ്രവർത്തനങ്ങളിൽ സജീവമല്ല.

 

കൂടാതെ ബിജെപി നേതാവ്‌ ഒ രാജഗോപാലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന പി ആർ കെ മേനോൻ ആലുവയിലെ നവകേരളസദസ്സിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here