നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി

0

 

നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി. കൃഷിമന്ത്രാലയത്തിന്റെ ചുമതല അർജ്ജുൻ മുണ്ടക്ക് നൽകി.സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ ചുമതലയും രാജീവ് ചന്ദ്രശേഖറിന് ജൽ ശക്തി മന്ത്രാലയത്തിന്റെയും അധിക ചുമതലയും നൽകി. സഹമന്ത്രി ഭാരതി പർവീന് ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയും നൽകി.

 

നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, രേണുക സിംഗ് എന്നിവർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച ഒഴിവ് നികത്താനാണ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റുള്ളവർക്ക് കൈമാറിയത്.

 

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് ബിജെപി ജയിച്ചിരുന്നു. ഇതിൽ ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മത്സരിച്ച് ജയിച്ച കേന്ദ്രമന്ത്രിമാരാണ് സ്ഥാനം ഒഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here