നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ

0

 

 

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും. രാവിലെ 10 നു വൈപ്പിനിലെ ഞാറയ്ക്കൽ ജയ്‌ഹിന്ദ്‌ ഗ്രൗണ്ടിൽ നടക്കും. ഉച്ചക്ക് 2 മണിക്ക് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും 3.30 നു കളമശേരി പത്തടിപ്പാലം റസ്റ്റ് ഹൗസിനുസമീപത്തെ ഗ്രൗണ്ടിലും നടക്കും. വൈകിട്ട് 5 മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ആണ് നവകേരള സദസ് നടക്കുക.

 

അതേസമയം കഴിഞ്ഞ ദിവസം പറവൂരിൽ നടന്ന നവകേരള സദസിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവകരേള സദസ്സില്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും കോണ്‍ഗ്രസിനെയും വി ഡി സതീശനുമെതിരെ വിമർശനം ഉയർത്തി. പ്രതിപക്ഷ നേതാവിന്റെ ബഹിഷ്‌കരണം ജനങ്ങള്‍ തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആവേശത്തോടെയായിരുന്നു പറവൂരിലെ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ സംഘത്തെ വരവേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here