ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി

0

 

 

രാജസ്ഥാന്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. സംഗനേര്‍ എംഎല്‍എ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന്റെ പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശര്‍മ വിജയിച്ചത്. നാലു തവണ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഭജന്‍ലാല്‍. ആര്‍എസ്എസ്, എബിവിപി ബന്ധമുള്ള നേതാവാണ്‌ അദ്ദേഹം.

 

ഗജേന്ദ്ര ഷെഖാവത്ത്, മഹന്ത് ബാലക്ക്‌നാഥ്, ദിയാ കുമാരി,അനിതാ ബാദേല്‍, മഞ്ചു ബാഗ്മര്‍, അര്‍ജുന്‍ രാം മേഘ്വാള്‍ എന്നിവരുടെ പേരും വസുന്ധരരാജേയുടെയും പട്ടികയിലുണ്ടായിരുന്നു. അതേസമയം ദിയാ കുമാരിയും പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേല്‍ക്കും. എംഎല്‍എ വസുദേവ് ദേവ്‌നാനി സ്പീക്കറാകും. മുമ്പ് ഇദ്ദേഹം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here