വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; പശുവിനെ കടുവ കടിച്ച് കൊന്നു

0

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവയെ എത്തിയത്. പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ കടുവ കടിച്ച് കൊന്നു. രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.

 

സ്ഥലത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാകേരിയിലിറങ്ങിയ നരഭോജി കടുവ തിങ്കഴാഴ്ചയാണ് പിടികൂടാനായത്. കര്‍ഷകന കൊന്ന കടുവയെ ഒമ്പത് ദിവസം തുടര്‍ച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here