തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്

0

കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഈ മാസം പകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ നല്‍കുന്ന വിവരം.സമയക്രമവും മറ്റും വൈകാതെ പ്രഖ്യാപിക്കും.

അതെസമയം, എയര്‍ ഇന്ത്യ എക്സ്പ്രസിന് ആദ്യമായി വിഐപി ക്ലാസും. വിശാലമായ സീറ്റുകളും, കൂടുതല്‍ ലെഗ് റൂമുകളും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങളുമാണ് വിഐപി ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ബോയിങ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലാണ് വിഐപി ക്ലാസ് എത്തിയിരിക്കുന്നത്.

പ്രീമിയം യാത്രക്കാരെ ലക്ഷ്യമിട്ടാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിഐപി ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. വിഐപി ക്ലാസ് തെരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര വിമാനങ്ങളില്‍ 40 കിലോയും, ആഭ്യന്തര വിമാനങ്ങളില്‍ 20 കിലോയും ബാഗേജ് അലവന്‍സായി ലഭിക്കുന്നതാണ്. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈല്‍ ആപ്പ്, വെബ്സൈറ്റ്, മറ്റ് പ്രധാന ബുക്കിംഗ് ചാനലുകള്‍ എന്നിവ മുഖാന്തരം വിഐപി ക്ലാസ് ബുക്ക് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here