നടന്‍ മന്‍സൂര്‍ അലി ഖാന് തിരിച്ചടി; തൃഷക്കെതിരെ നല്‍കിയ കേസില്‍ ഒരു ലക്ഷം രൂപ പിഴ

0

 

തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവര്‍ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നല്‍കിയ മാനനഷ്ട കേസ് മദ്രാസ് ഹൈക്കോടതി തള്ളി. മന്‍സൂര്‍ അലി ഖാന് എതിരെ ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. മന്‍സൂര്‍ അലി ഖാന്‍ പ്രശസ്തിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും പിഴയായ ഒരു ലക്ഷം രൂപ അടയാര്‍ കാന്‍സര്‍ സെന്ററിന് കൈമാറണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

 

കേസ് പരിഗണിക്കവെ മന്‍സൂര്‍ അലിഖാനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. തൃഷയാണ് ഈ പരാതി നല്‍കാനുള്ളതെന്നും പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്ന് നടന്‍ പഠിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

തന്നെ എക്‌സിലൂടെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് തൃഷക്കും അഭിനേത്രിയും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനും നടന്‍ ചിരഞ്ജീവിക്കുമെതിരെ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. മൂവരും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മാനനഷ്ടക്കേസ് നല്‍കി നടന്‍ ആവശ്യപ്പെട്ടു.

 

ലിയോ സിനിമയുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ വിഷയത്തില്‍ നടന്‍ മാപ്പ് പറഞ്ഞിരുന്നു. വിഷയം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് തൃഷക്കും താരങ്ങള്‍ക്കുമെതിരെ മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തിയത്. അതേസമയം മന്‍സൂര്‍ അലി ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here