ഉത്തർപ്രദേശിൽ കാറിനു തീപിടിച്ച് രണ്ടു പേർവെന്തു മരിച്ചു. നോയിഡ സെക്ടർ 119 ആമ്രപാലി പ്ലാറ്റിനം സൊസൈറ്റിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഉടൻ തന്നെ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഉള്ളിൽനിന്നു രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി.
ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സാക്ഷി മോഹൻ അവസ്തി അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.