കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ്; പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു ,

0

 

തിരുവനന്തപുരത്തെ കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ സിപിഐ മുൻ ജില്ല കൗൺസിൽ അംഗവും മുൻ ബേങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്നലെ പ്രതിഭാഗം ഭാസുരാംഗന്റെ ആരോഗ്യപ്രശ്‌നങ്ങൾ കോടതിയെ അറിയിച്ചിരുന്നു.

 

പ്രതിക്ക് ശാരീരിക അവശതകൾ ഉണ്ടെങ്കിൽ ജയിൽ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിർദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാൻഡ് ചെയ്തത്. ഭാസുരാംഗന്റെ ആരോഗ്യസ്ഥിതി ചൂണ്ടികാണിച്ച് റിമാൻഡ് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചിരുന്നത്. എന്നാൽ, ഇതിനെ ഇഡി എതിർത്തിരുന്നു. ഇന്ന് രാവിലെ പത്തോടെയാണ് എറണാകുളം ജയിലിൽവെച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്.

വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാൻഡ് റിപ്പോട്ടിലുളളത്.

 

തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്‌തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ട്. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബേങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. മകൻ അഖിൽജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here