മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു 

0

 

 

ആലപ്പുഴ: പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പ് തൽക്കാലത്തേക്ക് നിർത്തിവെച്ചു. ഈ മാസം 16 ന് മന്ത്രിമാർ പങ്കെടുക്കുന്ന സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ റവന്യൂ, കൃഷി മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. ഈ യോഗത്തിന് ശേഷമാകും തുടർനടപടി.

 

ഈ സാഹചര്യത്തിൽ സമരവും തൽക്കാലത്തേക്ക് നിർത്തിവെക്കുന്നതായി മാവേലിക്കര എംഎൽഎ എംഎസ് അരുൺകുമാർ പറഞ്ഞു..16 ന് മന്ത്രിമാരും ജനപ്രതിനിധികളും സമരസമിതി നേതാക്കളുമെല്ലാം പങ്കെടുക്കുന്ന യോഗത്തിൽ പ്രദേശത്തെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും എംഎസ് അരുൺകുമാർ എംഎൽഎ പറഞ്ഞു. സർവകക്ഷിയോഗം വരെ മണ്ണെടുപ്പ് നിർത്തിവെക്കാമെന്ന് കരാറുകാരൻ സമ്മതിച്ചതായാണ് റിപ്പോർട്ട്.

Leave a Reply