പിണറായിക്കെതിരെ പോരാട്ടം കടുപ്പിക്കാൻ സേവ് കേരള ഫോറം രൂപീകരിച്ചു

0

കൊച്ചി: വർഷങ്ങളായി പിണറായി വിജയനെതിരെ രംഗത്തുള്ളവർ ചേർന്ന് സേവ് കേരള ഫോറം രൂപീകരിച്ചു. ജനശക്തി എഡിറ്റർ ജി ശക്തിധരൻ, കെ എം ഷാജഹാൻ, പിണറായി സ്വദേശി പാണ്ഡ്യാല ഷാജി തുടങ്ങിയവരാണ് നേതാക്കൾ.

 

എറണാകുളം ടൗൺ ഹാളിൽ ചേർന്ന കൺവൻഷനിൽ ഇരുനൂറോളം പേർ പങ്കെടുത്തു. പിണറായി വിജയൻ സർക്കാരിനോടും ഇതിനോട് ഒത്തു തീർപ്പുണ്ടാക്കുന്ന യു ഡി എഫ്, ബിജെപി മുന്നണിക്കുമെതിരെയായിരിക്കും പോരാട്ടമെന്ന് നേതാക്കൾ വ്യക്തമാക്കി.

 

ഭാര്യയുടെ സ്വത്ത് തെരെഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ കാണിക്കാത്തതു ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉടൻ തെരെഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്യും. പിണറായിയെ പ്രതികൂട്ടില്ലാക്കും വിധം വിവിധ കേസുകൾ ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.

Leave a Reply