11വർഷം മുമ്പത്തെ കേസ് , ഇപ്പോൾ അറസ്റ്റ് വന്നതെന്താണെന്ന് അറിയില്ല; റോബിൻ ഗിരീഷ്

0

അറസ്റ്റിലായ വണ്ടി ചെക്ക് കേസ് 11വർഷം മുമ്പത്തെ കേസ് എന്ന് റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ്. താൻ എവിടെയും ഒളിവിൽ പോയിട്ടില്ല.ഇപ്പോൾ അറസ്റ്റ് വന്നതെന്താണെന് അറിയില്ല. ഉപാധികളില്ലാതെയാണ് ജാമ്യം ലഭിച്ചത്. പമ്പ സർവീസുമായി മുന്നോട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഗിരീഷ് പറഞ്ഞു. ജാമ്യം‌‌ അനുവദിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ​ഗിരീഷ്.

ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടിൽ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. 2011 മുതൽ കൊച്ചിയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു.

അറസ്റ്റിനു പിന്നിൽ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്ന് ഗിരീഷിന്റെ ഭാര്യ നിഷ പ്രതികരിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here